വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ബോര്‍ഡിന്റെ സമ്മാനം ലഭിക്കുക.
തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക തീര്‍ക്കുന്നവര്‍ക്ക് സമ്മാനം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ബോര്‍ഡിന്റെ സമ്മാനം ലഭിക്കുക.
ഓരോ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം.
പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബര്‍ ആദ്യ വാരവും ഡിസംബറില്‍ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും.
https://ots.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും കഴിയും.