എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി.
മല്ലാറിനാണ് ഒന്നാം റാങ്ക്(സ്കോര്‍ 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സെ്റ്റന്നിയും(സ്കോര്‍ 575) മൂന്നാം റാങ്ക് കോട്ടയം സ്വദേശി ഫ്രെഡി ജോര്‍ജ് റോബിനും(572) കരസ്ഥമാക്കി. മന്ത്രി ആര്. ബിന്ദുവാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്.
എസ്.സി. വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതന ഒന്നാം റാങ്ക് നേടി(441). കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക്(437). എസ്.ടി. വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദന്‍ വിനു ജോണ്‍ ഒന്നാം റാങ്ക് നേടി(387). പാലക്കാട് സ്വദേശി എസ്. അനഘയ്ക്കാണ് രണ്ടാം റാങ്ക്(364). 49671 പേരാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 24325 പേര് പെണ്‍കുട്ടികളും 25346 പേര് ആണ്‍കുട്ടികളുമാണ്. സംസ്ഥാന ഹയര്‍സെക്കന്‍ഡറി സിലബസില്‍നിന്ന് 2043 പേരും സി.ബി.എസ്.ഇയില്‍നിന്ന് 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളില്‍ യോഗ്യത നേടിയത്. സംസ്ഥാന എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞ മാസം 17-നാണു നടന്നത്.