ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ(ഇ.പി.എഫ്.ഒ).
ന്യൂഡല്‍ഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ(ഇ.പി.എഫ്.ഒ).
2022-23 സാമ്ബത്തിക വര്‍ഷത്തിലെ പി.എഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.15 ശതമാനമാണ്. ചിലര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം തന്നെ പലിശ ക്രെഡിറ്റ് ആയിട്ടുണ്ട്. എല്ലാവരുടെ അക്കൗണ്ടിലേക്കും പലിശ ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നാണ് ഇ.പി.എഫ്.ഒ പറയുന്നത്. 24 കോടി അക്കൗണ്ടുകളില്‍ ഇതിനകം പലിശ ലഭിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ അത് വ്യക്തിയുടെ പി.എഫ് അക്കൗണ്ടില്‍ പ്രതിഫലിക്കും. ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോള്‍, ഉമാങ് ആപ്പ്, ഇ.പി.എഫ്.ഒ വെബ്‌സൈറ്റ് എന്നിവ വഴി പി.എഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.
എല്ലാ വര്‍ഷവും ഇ.പി.എഫ്.ഒയുടെ സെൻട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് പി.എഫ് പലിശ നിരക്ക് തീരുമാനിക്കുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ഇ.പി.എഫ്.ഒ പലിശ നിരക്ക് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം, ഇ.പി.എഫ്.ഒ ഉപയോക്താക്കളുടെ വരിക്കാരുടെ പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തില്‍ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. ഇ.പി.എഫ് പലിശ നിരക്ക് എട്ട് ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.