മറ്റൊരാൾക്ക് പറഞ്ഞു കൊടുത്താൽ പോലും പല്ലുവേദന എങ്ങനെയാണെന്ന് മനസ്സിലാകില്ല..ചില ഒറ്റമൂലികള്‍ ഇതാ

January 27, 2022
101
Views

പല്ലുവേദന വന്നാല്‍ ഉണ്ടാകുന്ന വേദന അസ്സഹനീയമാണ്. വേദന അസ്സഹനീയമായാല്‍ നാം വേദന സംഹാരികളെയാണ് ആദ്യം ആശ്രയിക്കുക.താൽക്കാലിലെ ആശ്വാസം ലഭിക്കുമെങ്കിലും ഇതിന് നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. പല്ല് വേദന മാറ്റാന്‍ വീട്ടില്‍ തന്നെ ഉണ്ട് ഒറ്റമൂലികള്‍,. ചിലത് ഇതാ…

ഗ്രാമ്പൂ

പല്ല് വേദന മാറാന്‍ ഏറ്റവും ഉത്തമമാണ് ഗ്രാമ്പൂ. മിക്ക വീടുകളിലും ഗ്രാമ്പൂ ഉണ്ടാകുമല്ലോ. ഒന്നെങ്കില്‍ ്ര്രഗാമ്പൂ ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയില്‍ വയ്ക്കുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഗ്രാമ്പൂ പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്.

ഉള്ളി

ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഉള്ളി. ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും.

ടീ ബാഗ്

ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യു.

ഐസ്

പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

വെള്ളരിക്ക

വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത് വേദനയെ ഇല്ലാതാക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു.

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

വിക്‌സ്

വിക്‌സ് സാധാരണ ജലദോഷത്തിനാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇവ പല്ല് വേദനയ്ക്കും മികച്ചതാണ്. വിക്സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും.

ബേക്കിംഗ് സോഡ

പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റില്‍ അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാന്‍ നല്ലതാണ്.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *