എസ്‌എഫ്‌ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് തിരിമറിയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോര്‍ച്ച

June 7, 2023
50
Views

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാന്‍ കഴിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍.

പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം : എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാന്‍ കഴിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍.

പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ പുറത്ത് വരുമ്ബോള്‍ സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് തയ്യാറാകണം. എസ്‌എഫ്‌ഐ തട്ടിപ്പ് സംഘമായി മാറുമ്ബോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നത് ലജ്ജാകരമാണ്. എസ്‌എഫ്‌ഐ എവിടെ ഉണ്ടോ അവിടെ തട്ടിപ്പുണ്ട് എന്ന അവസ്ഥയിലാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും എസ്‌എഫ്‌ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റിന്റെയും കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം , യുവമോര്‍ച്ച ഈ വിഷയത്തില്‍ സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കുമെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ സംരക്ഷണയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് യുവ മോര്‍ച്ച സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും പ്രഫുല്‍ കൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്നും വിഷയം ഒത്ത് തീര്‍പ്പിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച നേതാക്കള്‍ അമല്‍ ജോതി അശുപത്രിയില്‍ സന്ദര്‍ശിക്കുകയും പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന പദ്ധതികള്‍ള്‍ ഉയര്‍ത്തിക്കാട്ടി മഹാ സമ്ബര്‍ക്ക് അഭിയാന്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *