അടുത്ത അധ്യയന വര്‍ഷം മുതല്‍ അസമില്‍ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ദിസ്പൂര്‍| അടുത്ത അധ്യയന വര്‍ഷം മുതല്‍ അസമില്‍ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തം ക്ലാസ് പരീക്ഷക്ക് പകരം മെട്രിക് പരീക്ഷകള്‍ സ്‌കൂള്‍ തലത്തില്‍ ഇനി മുതല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ പുതിയ വിദ്യാഭ്യാസ ബോര്‍ഡും നിലവില്‍ വരും. വിദ്യാര്‍ത്ഥികളെ ശരിയായി വിലയിരുത്തി തോറ്റതോ ജയിച്ചതോ ആയി അടയാളപ്പെടുത്തും. പരീക്ഷകള്‍ സ്‌കൂള്‍ തലത്തിലാണ് നടത്തുക.
അസം എച്ച്‌എസ് പരീക്ഷകള്‍ സാധാരണ രീതിയില്‍ നടത്തും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷകള്‍ക്ക് അത്ര പ്രാധാന്യമില്ലെന്ന് തോന്നിയതിനാലാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.