കണ്ണുകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

September 25, 2023
39
Views

കണ്ണിന് വേണ്ടത്ര സംരക്ഷണം നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.


കണ്ണിന് വേണ്ടത്ര സംരക്ഷണം നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കമ്ബ്യൂട്ടര്‍-ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നവരും മൊബൈല്‍ ഫോണ്‍ അധികമായി ഉപയോഗിക്കുന്നവരുമാണ് ഏറെ പേരും.

മിക്കവരും ഇക്കാര്യങ്ങളിലൊന്നും വേണ്ടവിധം ശ്രദ്ധ ചെലുത്താറില്ല. എന്നാല്‍ കണ്ണിന്റെ സംരക്ഷണത്തിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്‌ക്കുന്നത്.

മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീൻ, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്ബന്നമായ മുട്ട, കാഴ്ച ശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു.
ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.

ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വിറ്റമിൻ-എ, സി, ഇ എന്നിവയാലും ആന്‍റി-ഓക്സിഡന്‍റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്ബന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക.
പല ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണങ്ങളാണ് നട്ട്സും സീഡ്സും. ഇവയും പതിവായി മിതമായ അളവില്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

പരിപ്പ്- പയറുവര്‍ഗങ്ങള്‍ എന്നിവ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല (ചന്ന), രാജ്മ, ബീൻസ്,പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍.

മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച്‌ മത്തി പോലുള്ള ചെറു മത്സ്യങ്ങള്‍. കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും ഇവ സഹായിക്കുന്നു.

ഓറഞ്ചില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്കണ്ണിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കണ്ണുകളുടെ കോശജ്വലന അവസ്ഥകളെ ചെറുക്കാൻ കൂടുതല്‍ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി തിമിരം വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

വിവിധ കറികളിലേക്കും വിഭവങ്ങളിലേക്കുമെല്ലാം ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് കാപ്സിക്കം. ഇവയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിനാണ് ഇവ കാര്യമായും സഹായകമാകുന്നത്

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *