ഫേസ്ബുക്ക് പൂട്ടിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക ഹൈകോടതി. കേസന്വേഷണത്തില്‍ കര്‍ണാടക പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ പൂട്ടാൻ ഉത്തരവിടുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
ബംഗളൂരു: ഫേസ്ബുക്ക് പൂട്ടിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക ഹൈകോടതി. കേസന്വേഷണത്തില്‍ കര്‍ണാടക പൊലീസിനോട് സഹകരിച്ചില്ലെങ്കില്‍ പൂട്ടാൻ ഉത്തരവിടുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
സൗദി അറേബ്യയില്‍ ജയിലിലായ ഇന്ത്യൻ പൗരനെ സംബന്ധിച്ച കേസിലാണ് കോടതി മുന്നറിയിപ്പ്.
ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതാണ് ഫേസ്ബുക്കിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. കവിത എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ഒരാഴ്ചക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ജഡ്ജി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ സൗദിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാൻ കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂണ്‍ 22ന് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കവിതയുടെ ഹരജി. സി.എ.എയും എൻ.ആര്‍.സിയേയും അനുകൂലിച്ച് ശൈലേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലുടെ സൗദി രാജാവിനെ അപമാനിച്ച് കുറിപ്പുകള്‍ വന്നുവെന്നും തുടര്‍ന്ന് ഇയാള്‍ കള്ളക്കേസില്‍ അവിടെ അറസ്റ്റിലായെന്നുമാണ് കവിതയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനിടെ മംഗളൂരു പൊലീസ് ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ തേടിയെങ്കിലും ലഭ്യമാക്കിയില്ല. തുടര്‍ന്നാണ് കോടതി രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.