‘കേരളത്തില്‍ മതവുമായി ബന്ധപ്പെട്ട് കുറേക്കാലത്തേക്ക് സിനിമ ചെയ്യില്ല’ : ഫഹദ് ഫാസില്‍

April 26, 2024
55
Views

കേരളത്തില്‍ മതങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ തനിക്ക് പരിമിതികളുണ്ടെന്ന് നടൻ ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രാൻസ്.

നിരൂപക ശ്രദ്ധ നേടിയെങ്കിലും ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മതങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ പരിമിതികളുണ്ട്. ചില യാഥാർത്ഥ്യങ്ങളെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് താത്പ്പര്യമില്ലെന്നും ഫഹദ് ഫാസില്‍ വ്യക്തമാക്കി. ഗലാട്ട പ്ലസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.

‘കേരളത്തില്‍ മതങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതില്‍, കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് പരിമിതികളുണ്ട്. ആളുകള്‍ക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച്‌ അറയേണ്ട എന്ന് തോന്നുന്നു. അവർക്ക് അതൊരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും സിനിമയില്‍ ഇല്ലായിരുന്നിരിക്കണം. സിനിമ പ്രേക്ഷകർക്ക് ഒരു ബോധവത്കരണം കൂടിയാണ് നടത്തിയത്. പക്ഷെ സിനിമയുടെ ഒരു പോയിന്റില്‍ എന്റർടെയ്ൻമെന്റ് ഫാക്ടർ ഞങ്ങള്‍ ഒഴിവാക്കി. അതാണ് ട്രാൻസ് പരാജയപ്പെടാൻ കാരണമായത്. സിനിമയുടെ സെക്കൻഡ് ഹാഫില്‍ വ്യത്യാസം വരുത്തിയാല്‍ ചിലപ്പോള്‍ മാറ്റം ഉണ്ടായേക്കാം. പക്ഷെ മതവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല’, എന്ന് ഫഹദ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *