കർണാടക ദാവണ്‍ഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി.
മംഗളൂരു: കർണാടക ദാവണ്‍ഗരെ പൊലീസ് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കാർ, ലാപ്ടോപ്പ്, കളർ പ്രിന്‍ററുകള്‍, കടലാസ് മുറിക്കുന്ന ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാർ (30), കല്‍കെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
500 രൂപ, 200 രൂപ വ്യാജ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവണ്‍ഗരെ ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. 20 ലക്ഷത്തിന്‍റെ കള്ളനോട്ടുകള്‍ പ്രതികള്‍ വിതരണം ചെയ്തതായാണ് ലഭിക്കുന്ന സൂചന.