ലക്ഷങ്ങള്‍ വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി പറ്റിച്ചെന്ന പരാതിയുമായി 500 കുട്ടികള്‍ തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനില്‍ തൃശൂരിൽ പ്രവർത്തിക്കുന്ന മിനാർവ അക്കാദമിക്കെതിരെയാണ് കുട്ടികൾ പരാതിയുമായി തൃശൂർ പോലീസ് സ്റ്റേഷനിൽ സമീപിച്ചത്.
50000 രൂപ മുതൽ 6 ലക്ഷംവരെ ഫീസ് വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി എന്നാണ് പരാതി. 500 അധികം വിദ്യർഥികൾ ആണ് ഇത്തരത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് മൂല്യം ഉള്ളത് എന്ന് പറഞ്ഞു കൊണ്ടാണ് കുട്ടികളെ കോഴ്സുകളിൽ ചേർത്തത്. എന്നാൽ കോഴ്സ് കഴിഞ്ഞപ്പോൾ നിലവാരവും മൂല്യം ഇല്ലാത്തതുമായ സർട്ടിഫിക്കറ്റ് ആണ് വിദ്യർഥികൾക്ക് ലഭിച്ചത്