വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയില്‍.
കൊച്ചി: വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയില്‍.
മുൻ എസ്എഫ്ഐ നേതാവായ അബിനെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇന്നലെ അര്‍ധ രാത്രി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബിനെ കസ്റ്റഡിയിലെടുത്തത്. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ചു. അബിനെ വിശദമായി ചോദ്യം ചെയ്യും.
ഇയാള്‍ മാലി ദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിനെ പൊലീസ് വിളിച്ചു വരുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് നിഖിലിനെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിൻ പിടിയിലായത്. എറണാകുളത്തെ ഓറിയോണ്‍ എന്ന ഏജൻസി വഴിയാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.
രണ്ട് ലക്ഷം രൂപ നിഖില്‍ തോമസില്‍ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. ഇടപാടിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.