ബിഹാറിലും ഝാര്‍ഖണ്ഡിലും വ്യാജരേഖകളുപയോഗിച്ച് സംഘടിപ്പിച്ച 2.25 ലക്ഷം മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ ടെലികോം വകുപ്പ് റദ്ദാക്കി
പട്ന: ബിഹാറിലും ഝാര്‍ഖണ്ഡിലും വ്യാജരേഖകളുപയോഗിച്ച് സംഘടിപ്പിച്ച 2.25 ലക്ഷം മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ ടെലികോം വകുപ്പ് റദ്ദാക്കി.
ഇത്തരം സിംകാര്‍ഡുകള്‍ വിതരണം ചെയ്ത 517 കച്ചവട കേന്ദ്രങ്ങളെ കരിമ്ബട്ടികയിലും ഉള്‍പ്പെടുത്തി.
വ്യാജരേഖകളുപയോഗിച്ച് നമ്ബര്‍ സ്വന്തമാക്കിയവര്‍ക്കെതിരെയും ഇവ നല്‍കിയ കച്ചവടക്കാര്‍ക്കെതിരെയും നിയമനടപടിയുമുണ്ടാകുമെന്ന് ബിഹാര്‍ സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ടെലികോം അറിയിച്ചു.