കോട്ടയം : അവധിക്കെത്തിയ മകളെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം.കെ.മുരളീധരനാണ് (61) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകൾ ലക്ഷ്മിയെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെ.കെ. ശ്രീലതയും. മകളോടൊപ്പം കുടുംബം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിന് ശേഷം കാര്‍ എടുക്കാന്‍ കുര്യന് ഉതുപ്പ് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു