കണ്ണൂര്‍: എരുവേശിയില്‍ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള ധ്യാന്‍ ദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. എരുവേശി മുയിപ്രയിലെ സതീശന് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
വെട്ടേറ്റ ഭാര്യ അഞ്ജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. നിലവിളി കേട്ട് നാട്ടുകാരാണ് വീടിന്റെ വാതില്‍ പൊളിച്ച് കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് വെട്ടേറ്റ കുഞ്ഞ് ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ മരിച്ചിരുന്നു.
സതീശന് മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നെന്നും മരുന്ന് കഴിക്കുന്നയാളായുരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമില്ല. പൊലീസ് അന്വേഷണത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.