അഞ്ചാംപനി ഇപ്പോഴും ഏറ്റവും സാംക്രമികവും മാരകവുമായ രോഗങ്ങളില്‍ ഒന്നാണ്.
അഞ്ചാംപനി ഇപ്പോഴും ഏറ്റവും സാംക്രമികവും മാരകവുമായ രോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ വാക്സിനേഷനിലൂടെ അഞ്ചാംപനി പ്രതിരോധിക്കാവുന്നതാണ്.
1980-കള്‍ മുതല്‍ ലോകമെമ്ബാടും മീസില്‍സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
വാക്സിനേഷനെ തുടർന്നാണ് കഴിഞ്ഞ 20 വർഷങ്ങളില്‍ മാത്രം 50 ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചതെന്ന്
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറയുന്നു. 1980-കളില്‍ പ്രതിവർഷം 4 ദശലക്ഷം മീസില്‍സ് കേസുകള്‍ ഉണ്ടായിരുന്നു. 2020-കളുടെ തുടക്കത്തില്‍ അണുബാധ നിരക്ക് ഏതാനും ലക്ഷങ്ങളായി കുറഞ്ഞു.
എന്നാല്‍ അഞ്ചാംപനി ഇതുവരെ മാറിയിട്ടില്ല. ഇസ്രായിലില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സെപ്റ്റംബറിലാണ് രാജ്യത്ത് അഞ്ചാംപനി കേസുകള്‍ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. അഞ്ചാംപനി വളരെ പകർച്ചവ്യാധിയും മാരകമായേക്കാവുന്നതുമാണ്. അതിനാല്‍ വാക്സിനേഷൻ വഴിയുള്ള പ്രതിരോധമാണ് ഇത് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമായി കാണുന്നത്.
കൊവിഡ് 19 കാലത്ത് ആദ്യ രണ്ട് വർഷങ്ങളില്‍ ഏകദേശം 61 ദശലക്ഷം ഡോസ് മീസില്‍സ് വാക്സിൻ മാറ്റിവയ്ക്കുകയോ നഷ്ടപ്പെടുകയോ ചെയ്തതായി യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൂണ്ടിക്കാട്ടുന്നു.
2021-ല്‍ അഞ്ചാംപനി ബാധിച്ച് 128,000 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മിക്കവരും 5 വയസ്സിന് താഴെയുള്ള വാക്സിൻ എടുക്കാത്തതോ വേണ്ടത്ര വാക്സിനേഷൻ എടുക്കാത്തതോ ആയ കുട്ടികളാണ്.
എന്താണ് അഞ്ചാംപനി? ലക്ഷണങ്ങള്‍ എന്തൊക്കെ?
ന്യുമോണിയ, വയറിളക്കം, മസ്തിഷ്ക ക്ഷതം എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.
വൈറസ് ശരീരത്തിലെത്തിയാല്‍ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങള്‍ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയില്‍ അഞ്ചാം ദിവസമാകുമ്ബോഴേക്കും ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചിലരില്‍ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. കുട്ടികള്‍ക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്ബത് മാസം പൂർത്തിയാകുമ്ബോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം.