കലാസംവിധായകന്‍ മിലന്‍ ഫെര്‍നാണ്ടസ് അജിത്‌ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

October 16, 2023
40
Views

കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് (54) അന്തരിച്ചു.

കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇവിടെ നിന്നായിരുന്നു അന്ത്യം സംഭവിക്കുന്നത്. സംഭവം അറിഞ്ഞ ഉടൻ അജിത്തും സംവിധായകൻ മഗിഷ് തിരുമേനിയും ഛായാഗ്രാഹകൻ നീരവ് ഷായും ആശുപത്രിയില്‍ എത്തിയിരുന്നു. അജിത്തുമായി വളരെ അടുത്ത ബന്ധമാണ് മിലനുള്ളത്.

ബില്ല, വീരം, വേതാളം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകൻ മിലനായിരുന്നു. 30ഓളം സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ കലാസംവിധായകനും മിലനാണ്.

മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിനു ഭാര്യയും മകളും ഉണ്ട്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *