സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്വിന് ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ്
സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്വിന് ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.
കുട്ടികള്‍ക്കും യുവപ്രേക്ഷകര്‍ക്കും വേണ്ടിയുള്ള ഫെസ്റ്റിവലില്‍, ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ സെപ്തംബര്‍ 25ന് ജര്‍മ്മനിയിലെ ചെംനിറ്റ്സിലെ ഐക്കണിക് സിനിസ്റ്റാര്‍ സിനിമയില്‍ നടന്നു. ’14 ഇലവന് സിനിമാസ്’, ‘ബിഗ് സ്റ്റോറീസ് മോഷന്‍ പിക്ചേഴ്സ്’ എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ജിതേന്ദ്ര മിശ്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.