സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററില്‍ തീപിടിച്ചു; യുവതിയും കുഞ്ഞും മരിച്ചു

December 18, 2023
37
Views

ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററില്‍ തീപിടിച്ചതിനെ തുടന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം.

ലഖ്‌നൗ: ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററില്‍ തീപിടിച്ചതിനെ തുടന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം.

ലഖ്‌നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ആശുപത്രിയിലാണ് ദാരുണ സംഭവം. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഓപ്പറേഷൻ തിയറ്ററിലെ തീയണച്ചത്. സര്‍ജറിക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്ക് എത്തിച്ച കുട്ടിയുമാണ് മരിച്ചത്. കടുത്ത പുകയെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്ന മറ്റുരോഗികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെന്നും അധികൃതര്‍ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *