മീന്‍ കഴിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു ഭക്ഷ്യ വിഷബാധ.
അയ്‌മനം: മീന്‍ കഴിച്ചതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു ഭക്ഷ്യ വിഷബാധ. വട്ടക്കാട്ടില്‍ അരുണ്‍, ഭാര്യ രമ്യ, അച്‌ഛന്‍ മനോഹരന്‍, അമ്മ ലാലി, കുട്ടി എന്നിവര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്.വയറിളക്കവും ശര്‍ദിയും അനുഭവപ്പെട്ട ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവാറ്റയിലുള്ള കടയില്‍ നിന്നു ശനിയാഴ്‌ച വൈകിട്ട് മീന്‍ വാങ്ങിയിരുന്നുവെന്നും പിറ്റേന്ന് ഇതു കഴിച്ചതിനു ശേഷമാണ് അസ്വസ്‌ഥത ഉണ്ടായതെന്നും അരുണ്‍ പറഞ്ഞു.
വാര്‍ഡ് മെമ്ബര്‍ ബിജു മാന്താറ്റില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു തിരുവാറ്റയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യക്കടയില്‍ ഏറ്റുമാനൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറും സംഘവും മെമ്ബറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തി സാമ്ബിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.