യു.എസില്‍ സാങ്കേതിക തകരാര്‍മൂലം 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി.
ന്യൂയോര്‍ക്ക്: യു.എസില്‍ സാങ്കേതിക തകരാര്‍മൂലം 10 മിനിറ്റുകൊണ്ട് വിമാനം 28,000 അടി താഴ്ത്തി. കാബിൻ പ്രഷര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവമെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കിയെന്നും ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു.
നെവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8.37ന് റോമിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് വിമാനം നെവാര്‍ക്ക് വിമാനത്തവളത്തിലേക്ക് തിരിച്ചുവിട്ടുകയായിരുന്നു. പുലര്‍ച്ചെ 12.27ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
270 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൻ ദുരന്തത്തില്‍നിന്നാണ് വിമാനം രക്ഷപ്പെട്ടത്. ഡിസംബറിലും സമാന സംഭവമുണ്ടായിരുന്നു. സാൻ ഫ്രാൻസിസ്കോയിലേക്കു പോയ വിമാനം 2,200 അടി താഴ്ചയിലേക്കാണ് പതിച്ചത്.