അവധിക്കാലമായതോടെ വിമാനടിക്കറ്റുകള്‍ക്ക് ഇരട്ടിവില ഈടാക്കുകയാണ് വിമാന കമ്ബനികള്‍.
അവധിക്കാലമായതോടെ വിമാനടിക്കറ്റുകള്‍ക്ക് ഇരട്ടിവില ഈടാക്കുകയാണ് വിമാന കമ്ബനികള്‍. ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ദില്ലിയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റിനും ഇരട്ടിവിലയാണ് ഈടാക്കുന്നത്.
ദില്ലിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്.ക്രിസ്തുമസിനോടടുത്ത ദിവസങ്ങളില്‍ ടിക്കറ്റിന് 32,000 രൂപ വരെ ഈടാക്കുന്നുണ്ട്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് പതിമൂവായിരം രൂപയിലാണ്. 26,000 രൂപ വരെ ഈ ആഴ്ച്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്.വിമാന ടിക്കറ്റ് നിരക്ക് കമ്ബനികള്‍ക്ക് തന്നെ തീരുമാനിക്കാം എന്ന വ്യവസ്ഥയുള്ളത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിരക്ക് വര്‍ധനവില്‍ യാതൊരു ഇടപെടലും നടത്തുന്നില്ല.