പാപനാശം ബീച്ചില്‍ ശക്തമായ തിരയില്‍പ്പെട്ട് കൈവരി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു.
വർക്കല: പാപനാശം ബീച്ചില്‍ ശക്തമായ തിരയില്‍പ്പെട്ട് കൈവരി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു.
അപകടത്തില്‍ 11 പേരെയാണ് ശനിയാഴ്ച വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിലും ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിലും ചികിത്സ തേടിയവർ കഴിഞ്ഞദിവസം തന്നെ ആശുപത്രി വിട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവർ അപകടനില തരണം ചെയ്‌തു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവർത്തിച്ചതിന് സ്ഥാപനം നടത്തിപ്പ് ഏജൻസിയായ ട്രിച്ചി കേന്ദ്രമാക്കിയുള്ള ജോയ് വാട്ടർ സ്‌പോർട്സിനെതിരെ പൊലീസ് കേസെടുത്തു. ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് പദ്ധതിയില്‍ അഴിമതി ആരോപിച്ച് ഇന്ന് രാവിലെ 10ന് വർക്കല മൈതാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും.