വര്‍ക്കലയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‌ജില്‍ അപകടം; കൈവരി തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ കടലില്‍ വീണു

March 9, 2024
0
Views

വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം.


തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു.

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍പെട്ട് ഇതിന്റെ കൈവരി തകരുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും തിരമാല ശക്തമായതോടെ അതിലുണ്ടായിരുന്നവർ കടലില്‍ പതിക്കുകയായിരുന്നു.

എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരമാലയുടെ ശക്തി കൊണ്ട് പലർക്കും കരയിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി പരിക്കേറ്റവരെ കരയിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രികളിലേക്ക് മാറ്റി.തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിജാണ് വർക്കയിലുള്ളത്. കഴിഞ്ഞ ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇത് ഉദ്‌ഘാടനം ചെയ്‌തത്‌. കൂടാതെ സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ്‌ കൂടിയാണ് വർക്കലയിലുള്ളത്. ശനിയാഴ്‌ച ആയതിനാല്‍ തന്നെ ഇന്ന് ഫ്ലോട്ടിംഗ്‌ ബ്രിഡ്‌ജില്‍ കയറാൻ കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *