2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക.
2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ് അതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ശതകോടീശ്വരന്മാരുടെ റാങ്കിങ് പട്ടികയുടെ 37-ാം പതിപ്പ് പുറത്തിറക്കി.
ഫ്രഞ്ച് ബിസിനസ്സ് മാഗ്‌നറ്റ് ബെര്‍ണാഡ് ജീൻ എറ്റിയെൻ അര്‍നോള്‍ട്ടാണ് ഒന്നാം സ്ഥാനം. 211 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അര്‍നോള്‍ട്ട് തന്നെയാണ് 200 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള പട്ടികയിലെ ഏക ശതകോടീശ്വരൻ. സെഫോറ ഉള്‍പ്പെടെ 75 ഫാഷൻ, സൗന്ദര്യവര്‍ദ്ധക ബ്രാൻഡുകളുടെ ഉടമ കൂടിയാണ് അര്‍നോള്‍ട്ട്.
180 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ല സി.ഇഒ എലോണ്‍ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. 2022-ലാണ് മസ്‌ക് ആദ്യമായി പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ടെസ്‌ല ഓഹരികള്‍ മിക്കതും നഷ്ടത്തിലായിരുന്നു. കമ്ബനിയുടെ ഓഹരികളില്‍ ഏകദേശം 74% മസ്‌കിന്റെ ഉടമസ്ഥതയിലാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ അംബാനിയാണ് ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരൻ. 83.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള 10 ശതകോടീശ്വരന്മാരില്‍ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒമ്ബതാം സ്ഥാനത്താണ്. ആമസോണിന്റെ ജെഫ് ബെസോസ് , ഒറാക്കിളിന്റെ ലാറി എലിസണ്‍, വാറൻ ബഫറ്റ്, ബില്‍ ഗേറ്റ്സ്, മൈക്കല്‍ ബ്ലൂംബെര്‍ഗ്, കാര്‍ലോസ് സ്ലിം ഹെലു & ഫാമിലി, സ്റ്റീവ് ബാല്‍മര്‍ എന്നിവരാണ് ആദ്യ പത്തിലുള്ളത്. ശതകോടീശ്വരന്മാരില്‍ പകുതിയോളം പേരും ഒരു വര്‍ഷം മുമ്ബുള്ളതിനേക്കാള്‍ ദരിദ്രരാണെന്ന് ഫോബ്സ് പട്ടികയുടെ കണക്കുകളില്‍ നിന്നും വ്യക്തമാകും. ഓഹരി വിപണിയുടെ ഇടിവ് ഉള്‍പ്പടെയുള്ളവയാണ് ശതകോടീശ്വരൻമാരുടെ സമ്ബത്തിന്റെ കുറവിന് കാരണം.