കൊല്ലം: അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പിഎസ് ബാനര്‍ജി അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 41 വയസ്സായിരുന്നു.
താരക പെണ്ണാളേ, കൊച്ചലക്കിളിയെ തുടങ്ങി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ നാടന്‍ പാട്ടുകള്‍ പാടിയത് ബാനര്‍ജി ആണ്. കോമഡി ഉത്സവം തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിട്ടുണ്ട്. കാര്‍ട്ടൂണ്‍ കലാകാരനായ ബാനര്‍ജിക്ക് ലളിതകലാ അക്കാദമി ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. ജയപ്രഭയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍.
Article Categories:
Latest News