മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

July 21, 2023
37
Views

ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത്.

ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ വഴികള്‍ സ്വീകരിക്കുന്നവരാണ് നമ്മള്‍. അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്.

മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച്‌ വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ മുട്ട സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയ്ക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ സത്തുക്കള്‍ നഷ്ടപ്പെട്ട മുട്ട പാകം ചെയ്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

മുട്ടയിലുള്ള വില്ലനാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ. ഇവ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. ഫ്രിഡ്ജില്‍ അധികനാള്‍ മുട്ട സൂക്ഷിക്കുന്നത് സാല്‍മൊനല്ല ബാക്ടീരിയ വളരുന്നതിന് കാരണമാകും. രണ്ടോ മൂന്നോ ദിവസത്തിലധികം മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു.

പത്ത് ദിവസം വരെ മുട്ട കേടുകൂടാതെ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്ബോള്‍ അവയുടെ മുകള്‍ ഭാഗം വിയര്‍ക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ ഇത് കാരണമാകും. ഈ മുട്ട കഴിക്കുന്നത് വഴി ബാക്ടീരിയ മനുഷ്യശരീരത്തിലേക്കും പ്രവേശിക്കും. ഇതുവഴി വന്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *