മണ്ഡലകാലത്തിന് ആരംഭം കുറിക്കാൻ ഇരിക്കെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെജിറ്റേറിയൻ ഭക്ഷണശാലകള്‍ക്കുള്ള വില വിവര പട്ടിക പ്രസിദ്ധീകരിച്ചു.
മണ്ഡലകാലത്തിന് ആരംഭം കുറിക്കാൻ ഇരിക്കെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെജിറ്റേറിയൻ ഭക്ഷണശാലകള്‍ക്കുള്ള വില വിവര പട്ടിക പ്രസിദ്ധീകരിച്ചു.
കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മ്മല്‍ കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
യോഗത്തില്‍ നിശ്ചയിച്ച വിലയേക്കാള്‍ അധികം വില തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന പുതിയ വില വിവര പട്ടിക എരുമേലിയിലെയും മറ്റ് പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി അമിത വില ഈടാക്കുന്നത് തടയാൻ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള സംയുക്ത പരിശോധന സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. സംയുക്ത പരിശോധന സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും മറ്റ് പൊതുവിതരണശാലകളിലും പരിശോധന നടത്തും.