കേരള പൊലീസിന് കരുത്തായി ഫോഴ്സ് ഗൂർഖ, വാങ്ങിയത് 44 എണ്ണം

February 5, 2022
273
Views

സാധാരണ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത ദുർഘട പാതകളുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉപയോഗത്തിനായി 44 ഫോഴ്സ് ഗൂർഖ 4×4 വാഹനങ്ങളാണ് കേരളാ പൊലീസ് വാങ്ങിയത്. പ്രധാനമായും ഹൈറേഞ്ച് ഏരിയകളിലും നക്സൽ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കുമാണ് ഗൂർഖ ഉപയോഗിക്കുന്നത്. മുമ്പ് മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങൾ പൊലീസിന്റെ ആവശ്യങ്ങൾക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്സിന്റെ ഗൂർഖ 4×4 വാഹനങ്ങൾ‍ വാങ്ങുന്നത്. ഗൂർഖയുടെ ഓഫ് റോഡ് ഓൺറോഡ് പ്രകടനമാണ്  കേരളാ പൊലീസ് ഔദ്യോഗിക വാഹനമാക്കാനുള്ള കാരണം. ഇതു കൂടാതെ 72 മഹീന്ദ്ര ബൊലേറോ ബി 4 ബിഎസ് 6 വാഹനങ്ങളും വിവിധ സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം ഉടൻ തന്നെ നിരവധി സ്റ്റേഷനുകളിലെത്തുമെന്നാണ് പൊലീസ് പറയുന്നത്.ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗൂർഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വർഷം അവസാനമാണ്. മെഴ്സിഡീസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത്. ‍ഉരുണ്ട എൽഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇൻഡിക്കേറ്ററും ബമ്പറും ഗൂർഖയിൽ ജി വാഗൻ രൂപഗുണം വാരി വിതറുന്നുണ്ട്. മനോഹരമായ അലോയ് വീലുകൾ, പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്ബോർഡ്.

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാ നിയമങ്ങൾക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിക്കാനാണ്. 2400 മി.മി. എന്ന പഴയ വീൽ ബേസ് തന്നെ. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്, ടച്ച് സ്ക്രീൻ സ്റ്റീരിയോ, മികച്ച എസി, കാറുകളോടു കിട പിടിക്കും ഉൾവശം എന്നിവ പുതിയ ഗൂർഖയിലുണ്ട്. 

പുറത്തേക്ക് ഉയർന്നു നിൽക്കുന്ന സ്നോർക്കൽ‌ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. എപ്പോൾ വേണമെങ്കിലും ബോണറ്റ് ഉയരത്തിൽ വെള്ളത്തിലൂടെ ഓടാൻ ഈ സ്നോർക്കൽ തുണയാകും. ‍2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കരുത്ത് 91 ബി എച്ച് പിയും ടോർക്ക് 250 എൻ എമ്മും.  മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്. ഓഫ് റോഡുകൾക്കായി ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറൻഷ്യൽ ലോക്ക് എന്നിവയുണ്ട്. ഏകദേശം 14.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *