അനന്തപുരിയ്‌ക്ക് ആശ്വാസം ; തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 200 കോടി അനുവദിച്ച്‌ കേന്ദ്രം

May 26, 2024
6
Views

തിരുവനന്തപുരം: അന്തപുരിയെ വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷിക്കാൻ കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. ചെറിയ മഴയില്‍ പോലും മുങ്ങുന്ന തിരുവനന്തപുരം നഗരത്തിന്റെ ദുരിതം പരിഹാരിക്കാൻ കേന്ദ്ര സർക്കാർ 200 കോടി അനുവദിച്ചു.

ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴില്‍ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങള്‍ 2022 ഫെബ്രുവരി 28-ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരന്ത നിവാരണ സഹായത്തിനായി 2,500 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഇതിലാണ് തിരുവനന്തപുരവും ഉള്‍പ്പെട്ടിരിക്കുന്നത്.

വെള്ളക്കെട്ട് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കി കൃത്യമായ നിർദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ‌‌ഈ മാസം അവസാനത്തോടെ പ്രസ്തുത നിർദേശങ്ങള്‍ കേന്ദ്രത്തിന് സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *