ഇന്ത്യ ആധിധേയത്വം വഹിച്ച 18ാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം
ഡല്‍ഹി: ഇന്ത്യ ആധിധേയത്വം വഹിച്ച 18ാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ‘ഒരു ഭാവി’ എന്ന പ്രമേയത്തില്‍ പ്രത്യേക ചര്‍ച്ച നടക്കും.
വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
രണ്ട് ദിവസമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സമാപനം ആകുക.
12 മണിക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സമയമാണ്. അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്‍ച്ചനടത്തി.