ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി.
ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി.
നാല്‍പ്പത്തി ഒന്‍പതാമത് ജി7 ഉച്ചകോടി നാളെ തുടക്കമാകും. മൂന്ന് ദിവസം നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. വേദിയില്‍ സുരക്ഷ ശക്തമാക്കി..
ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ എത്തി. ജപ്പാനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ സന്ദര്‍ശനം മറീന്‍ കോപ്സ് എയര്‍ സ്റ്റേഷനിലായിരുന്നു. എയര്‍ സ്റ്റേഷനില്‍ എത്തിയ ബൈഡന് അമേരിക്കന്‍ സൈനികരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഹിരോഷിമയിലെത്തി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.
അംഗരാജ്യങ്ങളായ ജപ്പാന്, കാനഡ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്, അമേരിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീല്‍, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്. ജപ്പാന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.