പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

September 1, 2021
366
Views

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. 50 രൂപയാണ് 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത്.

ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക് 891 രൂപ 50 പൈസയാണ്. 1692 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില.

തുടര്‍ച്ചയായി മൂന്നാം മാസത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.

അതിനിടെ രാജ്യത്ത് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു. കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില 101 രൂപ 78 പൈസയും ഡീസല്‍ വില 93 രൂപ 89 പൈസയുമാണ്.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *