വെടിനിറുത്തല്‍ അവസാനിച്ചു, ഗാസ വീണ്ടും യുദ്ധഭൂമി

December 2, 2023
25
Views

താത്കാലിക വെടിനിറുത്തല്‍ കരാര്‍ നീട്ടാനുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയില്‍ ആക്രമണം പുനരാരംഭിച്ച്‌ ഇസ്രയേല്‍.

ടെല്‍ അവീവ്: താത്കാലിക വെടിനിറുത്തല്‍ കരാര്‍ നീട്ടാനുള്ള മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയില്‍ ആക്രമണം പുനരാരംഭിച്ച്‌ ഇസ്രയേല്‍.

ഏഴ് ദിവസത്തെ ശാന്തതയ്ക്ക് ശേഷം ഇന്നലെ വീണ്ടും ശക്തമായ ആക്രമണങ്ങളുണ്ടായി.

പ്രാദേശിക സമയം രാവിലെ ഏഴിന് വെടിനിറുത്തല്‍ സമയപരിധി അവസാനിച്ചതിന് പിന്നാലെ തെക്കൻ നഗരമായ റാഫയിലടക്കം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. തെക്കൻ ഇസ്രയേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസും പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദും റോക്കറ്റാക്രമണങ്ങള്‍ നടത്തി. വടക്കൻ ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ അതിരൂക്ഷ പോരാട്ടമുണ്ടായി. നുസൈറത്ത്, ബുറൈജ് അഭയാര്‍ത്ഥി ക്യാമ്ബുകള്‍ക്ക് സമീപം ഇസ്രയേല്‍ ടാങ്കുകള്‍ ഷെല്ലാക്രമണം നടത്തി. തെക്കൻ ഗാസയില്‍ ഖാൻ യൂനിസിന് കിഴക്കുള്ള മേഖലകളില്‍ നിന്ന് ജനങ്ങള്‍ അടിയന്തരമായി ഒഴിയണമെന്ന് ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കി. വെടിനിറുത്തല്‍ കരാര്‍ നീട്ടാനാകാത്തതില്‍ ഹമാസും ഇസ്രയേലും പരസ്പരം കുറ്റപ്പെടുത്തി. നവംബര്‍ 24ന് ആരംഭിച്ച താത്കാലിക വെടിനിറുത്തല്‍ രണ്ട് ദിവസം കൂടി തുടരാൻ ചര്‍ച്ചകളുടെ അവസാന നിമിഷം വരെ ഇരുകൂട്ടരും അനുകൂല നിലപാടായിരുന്നു. എന്നാല്‍, ഏഴ് മണിക്ക് മുമ്ബ് ഹമാസ് കരാര്‍ ലംഘിച്ച്‌ ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു.

അതേസമയം, വീണ്ടും വെടിനിറുത്തലിനായി ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ അറിയിച്ചു. ഗാസയില്‍ ഇനി 137 ഇസ്രയേലി ബന്ദികള്‍ കൂടി അവശേഷിക്കുന്നുണ്ട്. വെടിനിറുത്തല്‍ കാലയളവില്‍ 110 പേരെ ഹമാസ് മോചിപ്പിച്ചു. 240 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.

അതിനിടെ, ഒക്ടോബര്‍ 7ന് ഹമാസ് രാജ്യത്ത് നടത്തിയ ആക്രമണത്തിന്റെ പദ്ധതി ഒരു വര്‍ഷം മുമ്ബ് തന്നെ ഇസ്രയേല്‍ മനസിലാക്കിയിരുന്നതായി ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *