ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലെത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് പ്രവര്‍ത്തിക്കുക ലാപ്‌ടോപ്പ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്.മിനി-എച്ച്ഡിഎംഐ കണക്ടര്‍, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ബ്ലൂടൂത്ത് സംവിധാനങ്ങളും ജിയോബുക്കിനുണ്ടാവും.
ചൈനീസ് കമ്പനിയായ എംഡൂര്‍ ഡിജിറ്റല്‍ ടെക്നോളജിയാണ് ലാപ്ടോപ്പ് നിര്‍മ്മിക്കുക.ജിയോ സ്റ്റോര്‍, ജിയോ മീറ്റ്സ്, ജിയോ പേജസ്, മൈക്രോസോഫ്റ്റ് ടീംസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗണ്‍ 665 എന്നിവകളിലൊരു ചിപ്സെറ്റാണ് ലാപ്ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം, 1366×768 എല്‍സിഡി ഡിസ്പ്ലേ എന്നീ സവിശേഷതകളും ലാപ്ടോപ്പിനുണ്ട്.