തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി

December 12, 2023
41
Views

സ്ട്രെസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം.

സ്ട്രെസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്.

ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച്‌ ചായയുണ്ടാക്കി കുടിച്ചാല്‍ തലവേദനയ്ക്ക് ശമനമുണ്ടാകും. കൂടാതെ, കര്‍പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

തലയില്‍ ഐസ്പാക്ക് വയ്ക്കുന്നതും സംഗീതം ആസ്വദിക്കുന്നതും തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും. കൂടാതെ, അക്യുപ്രഷര്‍ തെറാപ്പിയും ധ്യാനവും പരീക്ഷിക്കാവുന്നതാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *