യുപിയില്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 14 വയസ്സുകാരിയെ പച്ചക്കറി വില്പ്പനക്കാരന് ബലാത്സംഗം ചെയ്തു.
ഭദോഹി, യുപി| യുപിയില്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 14 വയസ്സുകാരിയെ പച്ചക്കറി വില്പ്പനക്കാരന് ബലാത്സംഗം ചെയ്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി മാതാപിതാക്കളോട് നടന്ന സംഭവം പറഞ്ഞതായും അവര്‍ ബുധനാഴ്ച പോലീസിനെ സമീപിച്ചതായും എസ്എച്ച്ഒ സദാ നന്ദ് സിംഗ് പറഞ്ഞു.
19 കാരനായ പച്ചക്കറി വില്പനക്കാരന് പെണ്‍കുട്ടിയെ വശീകരിച്ച് സമീപത്തെ ജീര്‍ണിച്ച കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതിയായ സമീറിനെതിരെ ഐപിസിയിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമീറിനെ ബുധനാഴ്ച വൈകിട്ട് മാര്‍ക്കറ്റില്‍ നിന്നാണ് പിടികൂടിയതെന്ന് എസ്എച്ച്ഒ അറിയിച്ചു.