തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയെ വിട്ടു കിട്ടാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം

November 28, 2023
44
Views

കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് മോചനം ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം എത്തി.

കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് മോചനം ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം എത്തി.

അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ എത്തിയത്.

കൊല്ലം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായിരിക്കുന്നത്.

കുട്ടിയെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഫോണ്‍ സന്ദേശം എത്തിയത്.

വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്.

അഭികേല്‍ സാറയുടെ സഹേദരൻ ജോനാഥനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുബോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

അതേസമയം ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച്‌ കൃത്യത നല്‍കാനാകൂ എന്നാണ് പോലീസ് നല്‍കുന്ന വിവരം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *