സൂപ്പര്‍ ഹിറ്റായി വാഗമണ്ണിലെ ചില്ലുപാലം; മൂന്നര മാസത്തിനുള്ളില്‍ കയറിയത് ഒരു ലക്ഷം സഞ്ചാരികള്‍

December 30, 2023
37
Views

ഉദ്ഘാടനം കഴിഞ്ഞ് മൂന്നര മാസത്തിനുള്ളില്‍ വാഗമണ്ണിലെ ചില്ലു പാലത്തില്‍ കയറിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ്.

ഉദ്ഘാടനം കഴിഞ്ഞ് മൂന്നര മാസത്തിനുള്ളില്‍ വാഗമണ്ണിലെ ചില്ലു പാലത്തില്‍ കയറിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ്.

നിരവധി പേരാണ് ക്രിസ്തുമസ് അവധിക്കാലത്ത് തിരക്ക് കാരണം ചില്ലു പാലത്തില്‍ കയറാൻ ആകാതെ മടങ്ങിപ്പോയത്.

വാഗമണ്ണില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കോലാഹലമേട്ടില്‍ സ്ഥിതിചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് 40 മീറ്റര്‍ നീളമുള്ള കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. നേരിട്ട് എത്തി ടിക്കറ്റ് എടുക്കണം എന്നതിനാല്‍ തന്നെ അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കുരുക്കില്‍ അകപ്പെട്ടത്.

രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ പ്രവേശനം നല്‍കുന്ന ഗ്ലാസ് ബ്രിഡ്ജ് സെപ്റ്റംബര്‍ 6നാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരാള്‍ക്ക് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ ചെലവഴിക്കാവുന്ന ഗ്ലാസ് ബ്രിഡ്ജില്‍ ഒരേസമയം 15 പേര്‍ക്ക് വരെ പ്രവേശിക്കാനാകും.

മൂന്ന് കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച പാലത്തിന്റെ ഇതുവരെയുള്ള വരുമാനം 2.5 കോടി രൂപയാണ്. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്ബാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഒരുക്കിയ ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശിക്കുന്നതിനായി ഒരാള്‍ക്ക് 250 രൂപയാണ് പ്രവേശന ഫീസ് ആയി ഈടാക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *