ആകാശത്തിനും ഭൂമിക്കും നടുവില്‍, കണ്ണാടിപ്പാലത്തിനു മുകളിലൂടെ ഒന്നു നടന്നാലോ… കരയല്ല, ഇത് കടല് കണ്ട് കടലിനു മുകളിലൂടെയുള്ള നടത്തം.
കേള്‍ക്കുമ്ബോള്‍ തന്നെ ഒരു ആവേശം തോന്നുന്നില്ലേ.. എങ്കില്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ത്രിവേണി സംഗമ സ്ഥാനമായ കന്യാകുമാരിയിലാണ് കടലിനു മുകളിലൂടെ കണ്ണാടിപ്പാലത്തിലൂടെ നടന്നു പോകുവാനുള്ള അവസരം ഒരുങ്ങുന്നത്.
കന്യാകുമാരി ക്ഷേത്രം കാണാനാണ് ആളുകള്‍ അധികവും കന്യാകുമാരിയിലേക്ക് വരുന്നതെങ്കിലും വിവേകാനന്ദ സ്മാരകവും തിരുവുള്ളവര്‍ പ്രതിമയും ഇവിടെ കാണേണ്ടത് തന്നെയാണ്. കടലിനു നടുവിലെ പാറക്കെട്ടില്‍ ഉയർന്നു നില്‍ക്കുന്ന ഈ നിർമ്മിതികള്‍ ഒരു കൗതു കാഴ്ച തന്നെയാണ്. കന്യാകുമായി തീരുത്തു നിന്നും ബോട്ട് മാർഗമാണ് വിവേകാനന്ദപ്പാറ കാണാനും തിരുവുള്ളവർ പ്രതിമ കാണാനും വരേണ്ടത്.
കന്യാകുമാരിയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് മാര്‍ഗ്ഗം സുഖമാി എത്താം. കടലിന് ആഴമുള്ളതിനാല്‍ യാത്ര എളുപ്പമാണ്. എന്നാല്‍ തിരുവുള്ളവര് പ്രതിമ കാണാൻ പോകണമെങ്കില്‍ അത് വിചാരിച്ചത്ര എളുപ്പമല്ല. കന്യാകുമാരിയില്‍ പോയെന്നാലും തിരുവള്ളുവർ പ്രതിമ കണ്ടുവരാൻ സാധിക്കണമെന്നുമില്ല.
ഇതിനു കാരണം ഇവിടേക്കുള്ള ജലപാത ആഴം കുറഞ്ഞതാണെന്നതാണ്. അതിനാല്‍ കടലില്‍ നീരൊഴുക്ക് കുറവുള്ള സമയങ്ങളില്‍ വിവേകാനന്ദ സ്മൃതിമണ്ഡപത്തിലേക്കുള്ള ബോട്ട് തിരുവള്ളുവർ പ്രതിമയിലേക്ക് കടത്തിവിടില്ല. പലപ്പോഴും പല സഞ്ചാരികള്‍ക്കും ഇതുമൂലം ആഗ്രഹിച്ച പോലെ തിരുവള്ളുവർ പ്രതിമ കണാൻ കഴിഞ്ഞെന്നു വരില്ല. ഇതിനൊരു പരിഹാരമായാണ് വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്‌ക്കും ഇടയിലായി കണ്ണാടിപ്പാലം വരുന്നത്.
37 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന കണ്ണാടി പാലത്തിന് 72 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ഉണ്ടായിരിക്കും. പാലത്തിന്റെ അടിഭാഗത്ത് കണ്ണാടി പ്രതലം സ്ഥാപിക്കുകയും ചെയ്യും. അങ്ങനെ കടലിനു മുകളിലെ കണ്ണാടിപ്പാലത്തിലൂടെ നടന്നു പോകുമ്ബോള്‍ സഞ്ചാരികള്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആകാശത്തു നിന്നു കാണുന്ന വിധത്തില്‍ ആസ്വദിക്കാനും ഒരു സാഹസിക യാത്രാനുഭവം ലഭിക്കുകയും ചെയ്യും.
തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയില്‍ ആണ് ആദ്യം നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. ഒപ്പം , വിവേകാനന്ദപ്പാറയില്‍ ഗ്ലാസ് കേജ് ലിങ്ക് ബ്രിഡ്ജിന്റെ പണിയും തുടങ്ങി. പിന്നീട് കടലില്‍ തൂണുകള്‍ സ്ഥാപിക്കുകയായിരുന്നു വേണ്ടത്. വിവേകാനന്ദ സ്മൃതിമണ്ഡപത്തിനും തിരുവള്ളുവർ പ്രതിമയ്‌ക്കും ഇടയില്‍ കണ്ണാടിപ്പാലം നിർമിക്കാൻ കടലിന് നടുവില്‍ 6 കൂറ്റൻ തൂണുകള്‍ സ്ഥാപിച്ചു. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 27 അടി ഭീമൻ തൂണ്‍ സ്ഥാപിക്കുന്ന പ്രവർത്തിയും ഇതിനോടക പൂർത്തിയായിട്ടുണ്ട്. തുടർന്നുള്ള ബാക്കി ഭാഗങ്ങലുടെ നിർമ്മാണം പുതുച്ചേരിയില്‍ പുരോഗമിക്കുകയാണ്. അതും ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവേകാനന്ദപ്പാറ
കന്യാകുമാരിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദ സ്വാമി കന്യാകുമാരി സന്ദർശിച്ചപ്പോള്‍ കടല്‍ നീന്തിക്കടന്ന് ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വാവതുറൈ മുനമ്ബില്‍ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളില്‍ ഒന്നാണിത്.
തിരുവള്ളുവർ പ്രതിമ
കന്യാകുമാരി കടലിലെ ചെറിയ ഒരു ദ്വീപിലാണ് തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടി ഉയരുണ്ട് ഈ ശില്പത്തിന്.