ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 650 വോട്ടുകൾക്ക് വിജയിച്ചു

March 10, 2022
77
Views

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ പ്രമോദ് സാവന്ത് 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഭാരതീയ ജനതാ പാർട്ടി 19 സീറ്റുകളിൽ ലീഡ് ചെയ്തു, കോൺഗ്രസ് 12 സീറ്റും . ആം ആദ്മി പാർട്ടി രണ്ടിടത്തും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ഏഴിടത്തും ലീഡ് ചെയ്തു.

ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു . ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടു. എന്നാൽ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി കൊണ്ട് എംജിപി കൂടെ നിൽക്കുമോയെന്നുള്ളതാണ് അറിയാനുള്ളത്.സർക്കാർ രൂപീകരിക്കാൻ എംജിപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കിയിരുന്നു. പക്ഷെ വ്യക്തിപരമായി എംജിപിക്ക് താത്പര്യമില്ലാത്ത ഒരു നേതാവാണ് പ്രമോദ് സാവന്ത് .

ഒരുപക്ഷെ ബിജെ പിക്ക് എം ജി പി പിന്തുണ നൽകുകയാണെങ്കിൽ ഒരു ഉപാധിയായി മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം എം ജി പി മുന്നോട്ട് വച്ചേക്കാം. എന്നാൽ ആ സാധ്യതകൾ അടയ്ക്കാനാകും പ്രമോദ് പ്രമോദ് സാവന്ത് നേരിട്ട് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ആർഎസ്എസ് പശ്ചാത്തലം,കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം അങ്ങനെ പലതരത്തിൽ അദ്ദേഹം പാർട്ടിക്ക് യോഗ്യനാണ്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *