തിരുവനന്തപുരം വിമാനത്താവളത്തില്‍ 1.32 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

March 17, 2024
25
Views

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്ബുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു.

തിരുവനന്തപുരം : ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്ബുരൂപത്തിലുള്ള ഒരു കോടി 32 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാരെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു.

അബുദാബിയില്‍നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരില്‍നിന്നുമാണ് ഏകദേശം രണ്ടുകിലോയോളം തൂക്കംവരുന്ന കുഴമ്ബു രൂപത്തിലുള്ള സ്വർണമാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് യാത്രക്കാരില്‍നിന്ന് പിടിച്ചെടുത്തത്ത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് മറ്റ് വസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്ബുരൂപത്തിലാക്കിയശേഷം നാല് ക്യാപ്സൂളുകളില്‍ നിറച്ച്‌ കടത്താൻ ശ്രമിച്ച 69.39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തു. ഒന്നേമുക്കാല്‍ കിലോ തൂക്കമുണ്ടായിരുന്ന ക്യാപ്സൂളുകളാണ് ശരീരത്തിനുള്ളില്‍നിന്ന് കണ്ടെടുത്തത്.

ഇതില്‍നിന്ന് 1.08 കിലോ തൂക്കമുള്ള സ്വർണം വേർതിരിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എയർ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ മൂന്ന് ക്യാപ്സൂളുകളില്‍ നിന്നുമായി കുഴമ്ബുരൂപത്തിലുള്ള 1059.58 ഗ്രാം തൂക്കംവരുന്ന സ്വർണം കണ്ടെടുത്തിരുന്നു.ഇത് വേർതിരിച്ചെടുത്തപ്പോള്‍ 63 ലക്ഷം രൂപ വിലവരുന്ന 983.43 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചുവെന്ന് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ചെക്ക് ഇൻ ബാഗുകളില്‍ കടത്താൻ ശ്രമിച്ച 26000 വിദേശനിർമിത സിഗരറ്റുമായി യാത്രക്കാരനെ പിടികൂടി.ശനിയാഴ്ച രാവിലെ ബഹ്റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയർ വിമാനത്തിലെ യാത്രക്കാരനില്‍നിന്നാണ് ഏകദേശം 4.42 ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകള്‍ പിടിച്ചെടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *