ക്രിസ്തുവിൻറെ പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

March 29, 2024
0
Views

യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയില്‍ ലോകമെൻപാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും.

തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയില്‍ ലോകമെൻപാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കും.

വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.

ഇന്ന് ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. ഓശാന ഞായറിനു കുരുത്തോല പ്രദക്ഷിണത്തോടെയാണ് വിശുദ്ധ വാരാചരണത്തിനു തുടക്കമിട്ടത്.

കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. വിവിധ പള്ളികളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ പ്രവാഹമാണ്.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തില്‍ ‍യേശുക്രിസ്തുവിന്‍റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

ദേവാലയങ്ങളില്‍ പീഡാനുഭവ ചരിത്രവായന, കയ്പുനീരു രുചിക്കല്‍, കുരിശുചായ്‌ക്കല്‍, പരിഹാര പ്രദക്ഷിണം എന്നിവ നടക്കും. 31-നാണ് ഈസ്റ്റർ. 50 ദിവസം നോറ്റ നോമ്ബ് അന്ന് അവസാനിക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങള്‍ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി ദേവാലയങ്ങളില്‍ നടക്കും.

പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *