വിപണിയിലെ കുത്തക; ഗൂഗിളിനെതിരെ ജപ്പാന്റെ അന്വേഷണം

October 25, 2023
19
Views

ഗൂഗിള്‍ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനായി ജപ്പാന്‍ ഫെയര്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

ഗൂഗിള്‍ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനായി ജപ്പാന്‍ ഫെയര്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

രാജ്യത്തെ കുത്തക വിരുദ്ധ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനാണ് അന്വേഷണം സംഘടിപ്പിക്കുന്നത്. യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലും ഗൂഗിളിനെതിരെ സമാന രീതിയിലുള്ള അന്വേഷണം നടക്കുന്നുണ്ട്.

വിപണിയിലെ മേധാവിത്വം കമ്ബനി ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും ഇത് വഴി സ്വന്തം ആപ്പുകളും സേവനങ്ങളും പ്രചരിപ്പിക്കുന്നുണ്ടോ എന്നും ജപ്പാന്‍ അന്വേഷണവിധേയമാക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ പ്ലേ ആപ്പ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്ന ഗൂഗിളിന്റെ പ്രവര്‍ത്തന രീതികളിലെ അസ്വാഭാവികതകളും ഇതിപ്പെടും. ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ഓപ്ഷനായി എത്തുന്നതിനുള്ള അവസരം മറ്റ് സെര്‍ച്ച്‌ എഞ്ചിന്‍ സേവനദാതാക്കള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *