ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു കാർ തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം കുറുപ്പന്തറയില്‍ പുലർച്ചെ 3 മണിക്കാണ് സംഭവം.
ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. സ്ഥലത്തെ കുറിച്ചുള്ള ധാരണക്കുറവ് കാരണം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുകയായിരുന്നു. കാറിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കുകളില്ല. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്യുന്നതിനിടയിലാണ് കാറ് തോട്ടിലേക്ക് മറിഞ്ഞത്ഇപ്പോള്‍ ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി. നാലുപേരും അപകടമൊന്നുമില്ലാതെ കരയ്‌ക്കെത്തി. നിരവധി അപകടങ്ങള്‍ നേരത്തെ നടന്നിട്ടുള്ള തോടിനരികില്‍ ഇപ്പോഴും ഒരു തടയണയില്ലാത്തത് അപകടങ്ങള്‍ ആവർത്തിക്കാൻ കാരണമായി പ്രദേശവാസികള്‍ പറയുന്നു. പുലർച്ചെ 3 മണിക്കാണ് കാറ് തോട്ടിലേക്ക് വീഴുന്നത്. നേരം പുലർന്നതിനു ശേഷമാണ് പ്രദേശവാസികള്‍ വന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. മുമ്ബ് നിരവധി തവണ ഈ തോട്ടില്‍ കാറുകള്‍ വീണിട്ടുള്ളതുകൊണ്ടുതന്നെ നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.കറുത്ത നിറത്തിലുള്ള ഫോർഡ് എൻഡവർ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. മുഴുവനായും വെള്ളത്തില്‍ മുങ്ങിയ കാറ് പൂർവസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്. ആദ്യമായി കേരളത്തിലേക്ക് വന്ന ഹൈദരാബാദ് സ്വദേശികളായ വിനോദ സഞ്ചാരികള്‍ ഇനി കാർ എങ്ങനെ തിരിച്ചുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്.