ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാര്‍ഗവുമായി ഗൂഗിള്‍ പേ

July 15, 2023
34
Views

ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാര്‍ഗവുമായി ജിപേ.

ഡല്‍ഹി : ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാര്‍ഗവുമായി ജിപേ. ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ പേ അതിന്റെ പ്ലാറ്റ്‌ഫോമില്‍ പുതിയ യുപിഐ ലൈറ്റ് സേവനങ്ങള്‍ അവതരിപ്പിച്ചു.

യുപിഐ ലൈറ്റ് ഉപയോഗിച്ച്‌ പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍

ഗൂഗിള്‍ പേ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നല്‍കേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതില്‍ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിള്‍ പറയുന്നതനുസരിച്ച്‌, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച്‌ വേഗത്തിലുള്ള ഇടപാടുകള്‍ നടത്താനാകും.

ഗൂഗിള്‍ പേയില്‍ യുപിഐ ലൈറ്റ് ഫീച്ചര്‍ ആക്ടീവ് ആക്കാനായി പ്രൊഫൈല്‍ പേജില്‍ പോയി ആക്ടിവേറ്റ് യുപിഐ ലൈറ്റില്‍ ക്ലിക്ക് ചെയ്യണം അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ തുടരുക. പ്രക്രിയ പൂര്‍ത്തിയാകുമ്ബോള്‍, ഉപയോക്താക്കള്‍ക്ക് 2000 രൂപ വരെ ഫണ്ട് ചേര്‍ക്കാനാകും.

ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂര്‍ത്തിയാക്കിയാല്‍ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്‌ടുചെയ്യുപ്പെടും. കൂടാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കള്‍ “പേ പിൻ-ഫ്രീ” ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ യുപിഐ ലൈറ്റ് ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ ആക്ടീവാകും.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *