തിരുവനന്തപുരം: സര്‍ക്കാരിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയന് രാജാവാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും, വി.ഡി സതീശന് സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
‘രാജ്യത്തിന്റെ പ്രതീകങ്ങളോട് ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ ഗുരുതരമായ കാര്യങ്ങളുണ്ട്, പക്ഷെ മര്യാദ കാരണം പറയുന്നില്ല. എന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ല’ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവര്‍ണര്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവര്‍ക്ക് അതില്‍ ലജ്ജ തോന്നണമെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കാമല്ലോയെന്നും ഗവര്‍ണര്‍ പരിഹസിച്ചു.