ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജന സമ്ബര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും സംഘടിപ്പിക്കുന്ന സര്‍ക്കാര്‍,
കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര-പൊതുജന സമ്ബര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും സംഘടിപ്പിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടിയുള്ള ജില്ലാതല കവിത, കഥാ രചന മത്സരങ്ങള്‍ തിങ്കളാഴ്ച (നവംബര്‍ ആറിന്) നടക്കും.
കഥാരചന മത്സരം രാവിലെ 11നും കവിതാ രചന മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനും കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിലാണ് നടക്കുക. കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി മത്സരത്തില്‍ പങ്കെടുക്കാം.