വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാര്‍ഡ് പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്ററി.
ദുബൈ: വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാര്‍ഡ് പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്ററി.
നിരവധി ആനുകൂല്യങ്ങള്‍ കാര്‍ഡിന്റെ പ്രത്യേകതയാണ്. ഇതിന്റെ വിതരണത്തിനും തുടക്കം കുറിച്ചു.
അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ഫോണിലേക്ക് കാര്‍ഡ് ലിങ്ക് അയച്ചുനല്‍കും. ആര്‍.ടി.എ സര്‍വീസ് കേന്ദ്രങ്ങളില്‍ എത്തുമ്ബോള്‍ ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ 40,000 ഉപയോക്താക്കള്‍ക്കാണ് കാര്‍ഡ് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്യും. ഇതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തുവരുന്നതായും ആര്‍.ടി.എ വെളിപ്പെടുത്തി.
കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് ആര്‍.ടി.എ ഔട് ലെറ്റുകളില്‍ ഫാസ്റ്റ് ട്രാക്ക് സര്‍വീസ് ലഭിക്കും. കാള്‍ സെന്‍ററുകളില്‍ അന്വേഷണങ്ങള്‍ക്ക് അതിവേഗത്തില്‍ മറുപടിയും കിട്ടും.അതോടൊപ്പം പ്രത്യേക വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങളും ലഭിക്കും. ആര്‍.ടി.എ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്ക് ക്ഷണവും പ്രീമിയം കാര്‍ഡുള്ളവരെ തേടിയെത്തും. ആര്‍.ടി.എയുടെ സര്‍വെകളിലും പരിപാടികളിലും പങ്കെടുക്കുന്നവരെയാണ് പ്രീമിയം കാര്‍ഡിനായി തെരഞ്ഞെടുക്കാറ്.
വ്യത്യസ്ത രീതികളിലൂടെ ആര്‍.ടി.എ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവരെയും കാര്‍ഡിന് തെരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താക്കളുടെ ആര്‍.ടി.എ സേവനങ്ങളുടെ ഉപയോഗവും മറ്റു രീതികളും പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ആര്‍.ടി.എ സേവനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.