ആഗസ്റ്റില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തില്‍ 11 ശതമാനം വര്‍ധന.
ന്യൂഡല്‍ഹി: ആഗസ്റ്റില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തില്‍ 11 ശതമാനം വര്‍ധന. 1.59 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ നികുതി വരുമാനം.
നികുതി വെട്ടിപ്പ് തടഞ്ഞതും നികുതി പിരിക്കുന്നതിനുള്ള ഊര്‍ജിത നടപടികളുമാണ് വരുമാന വര്‍ധനക്ക് കാരണമായി പറയുന്നത്.
ആഗസ്റ്റിലെ മൊത്തം ജി.എസ്.ടി വരുമാനം 1,59,069 കോടി രൂപയാണ്. ഇതില്‍ 28,328 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 35,794 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. ഇറക്കുമതിയില്‍നിന്ന് ലഭിച്ച 43,550 കോടി രൂപ ഉള്‍പ്പെടെ 83,251 കോടി രൂപ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയാണ്.
സെസ് ഇനത്തില്‍ 11,695 കോടി രൂപയും ലഭിച്ചു. ഇതില്‍ 1016 കോടി രൂപ ഇറക്കുമതിയില്‍നിന്ന് ലഭിച്ചതാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 1.43 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി ലഭിച്ചത്.
നികുതി നിരക്കില്‍ വര്‍ധന വരുത്തിയില്ലെങ്കിലും ജി.ഡി.പി വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതല്‍ ജി.എസ്.ടി വരുമാനം വര്‍ധിച്ചതായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.